സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു!!! സംശയം തോന്നി ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ച ഭാര്യ കണ്ടത് ബാല്യകാല സുഹൃത്തുമൊത്തുള്ള സ്വവര്‍ഗ്ഗരതി

ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി മൂലം ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി യുവതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനും ബന്ധുക്കള്‍ക്കും എതിരെ ഹൊസ്ദൂര്‍ പോലീസ് കേസെടുത്തു. 2017 ജുലൈ 20നായിരുന്നു കോട്ടിക്കുളം സ്വദേശിയുമായി യുവതിയുടെ വിവാഹം നടത്ത്. ശേഷം ഇവര്‍ അബുദാബിക്കു പോയി. എന്നാല്‍ വിവാഹശേഷം യുവതിക്കു ഭര്‍ത്താവുമായി യാതൊരു ശാരിരിക ബന്ധവും ഉണ്ടായിരുന്നില്ല.

വീട്ടു പണി മാത്രമായിരുന്നു ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഗള്‍ഫില്‍ എത്തിയ യുവതി ചെയ്തിരുന്നത്. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി ഇവര്‍ കണ്ടെത്തുകയായിരുന്നു. അബുദാബിയിലെ അടുത്ത വില്ലയില്‍ താമസിച്ചിരുന്ന സുഹൃത്തുമായായിരുന്നു ഭര്‍ത്താവിനു ബന്ധം.

ഭാര്യ പ്രസവത്തിനായി നാട്ടില്‍ പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെ കൊണ്ടായിരുന്നു ചെയ്യിപ്പിരുന്നത്. ഇതിനിടയില്‍ സുഹൃത്തിനൊപ്പം കിടക്കപങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചു. അങ്ങനെ ചെയ്താല്‍ തനിക്കു നാലരലക്ഷം രൂപ കിട്ടും എന്ന് ഭര്‍ത്താവ് യുവതിയോടു പറഞ്ഞു.

ഇതിനിടയില്‍ ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ച യുവതി കണ്ടതു ബാല്യകാല സുഹൃത്തുമയുള്ള സ്വവര്‍ഗരതി വൈകൃതങ്ങളായിരുന്നു. ഇതോടെ ഭര്‍ത്താവു യുവതിയെ ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഇരുവരും തിരിച്ചുനാട്ടില്‍ എത്തി എങ്കിലും പീഡനം തുടര്‍ന്നു. തുടര്‍ന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും യുവതിയെ ഭീഷിണപ്പെടുത്തി.

SHARE