നൂറാംദിനം ‘ആദി’ തറയില്‍ ഇരുന്ന് കാണുന്ന ആന്‍ണി പെരുമ്പാവൂര്‍…!!! വൈറല്‍ ചിത്രം

പ്രണവ് മോഹന്‍ലാലിന്റെ ആദ്യസിനിമ ആദി നൂറു ദിവസവും പിന്നിട്ട് തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ആന്റണി പെരുമ്പാവൂര്‍ ആണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നതിലുപരി നടന്‍ എന്ന മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍.

പ്രണവ് നായകനായി എത്തിയ ആദിയുടെ നൂറാം ദിന വിജയാഘോഷത്തിനിടയില്‍ ആരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഇരിക്കുന്ന സീറ്റിനു താഴെയായി നിലത്തിരുന്നു ഷോ കാണുന്ന ആന്റണി പെരുംമ്പാവൂരിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇത്രയും വിനയമുള്ള ആളാണോ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ എന്നാണ് ആരാധകരുടെ സംശയം.

SHARE