ലെന തിരക്കിലാണ്…; തേന്‍ എടുക്കാന്‍… !

യാത്രകളും അതുപോലെ തന്നെ സാഹസികതയും ഒരുപോലെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് ലെന. തിരക്കേറിയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് നേപ്പാളില്‍ വേക്കേഷന്‍ ആഘോഷിക്കുകയാണ് താരം.
അഭിനയ ജീവിതത്തിന് ഒരിടവേള നല്‍കി ലെന ഇപ്പോള്‍ തേന്‍ വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ലെന കഴിഞ്ഞ ഒരു മാസമായി നേപ്പാളിലായിരുന്നു താമസം. നേപ്പാളിലെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദര്‍ശിച്ച താരം സാഹസികതകളും ചെയ്യുകയുണ്ടായി.

നേപ്പാളില്‍ ഉള്ളവര്‍ക്കൊപ്പം തേന്‍ വേട്ടയ്ക്കിറങ്ങി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. വലിയ പാറയിടുക്കുകളില്‍ നിന്നും തേന്‍ എടുക്കുന്ന കൂട്ടര്‍ക്കൊപ്പമാണ് ലെന യാത്രയായത്. തേന്‍ വേട്ടയുടെ ചിത്രം ലെന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതോടൊപ്പം പാരാഗ്ലൈഡിംഗും ട്രക്കിംഗും നടത്തിയ വീഡിയോയും ലെന ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

SHARE