മോദിയും അമിത് ഷായും ചാണക്യതന്ത്രങ്ങളുമായി കര്‍ണാടയില്‍ എത്തും,രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്. നാണം കെട്ട രാഷ്ട്രീയമാണ് കര്‍ണാടകയില്‍ ബിജെപി കളിക്കുന്നതെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു. ബിജെപിയുടെ ഈ നീക്കം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായി ശക്തി പകരുന്നതായും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ തണലില്‍ പണക്കൊഴുപ്പും മസില്‍ പവറും വലിയ നുണ പ്രചാരണം നടത്തിയിട്ടും കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിക്ക് സമയം അനുവദിച്ചത് മറ്റ് എംഎഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണെന്നും പ്രകാശ് രാജ് പറഞ്ഞു.

മോദിയും അമിത് ഷായും ചാണക്യതന്ത്രങ്ങളുമായി കര്‍ണാടയില്‍ എത്തുമെന്നും പെയ്ഡ് ന്യൂസുകളുമായും മാധ്യമ പിന്തുണ അവര്‍ ലഭിക്കുമെന്നും പ്രകാശ് രാജ് പരിഹസിച്ചു

SHARE