വീട്ടിലെത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം സഹിക്കാനാകാതെ 17കാരി വീടുവിട്ടു!!! കാമുകന് വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നത് സ്വന്തം മാതാവ് തന്നെ

വെള്ളറട: വീട്ടില്‍ പതിവായി എത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം സഹിക്കാനാകാതെ 17കാരി എല്ലാ വിവരങ്ങളും ഡയറില്‍ കുറിച്ചുവെച്ച ശേഷം വീടുവിട്ടു. തന്റെ കാമുകന് മകള്‍ വഴങ്ങിക്കൊടുക്കണമെന്ന് അമ്മയും നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി വീടുവിടാന്‍ തീരുമാനിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെള്ളറടയില്‍ കുന്നത്തു കാലിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തുമ്പോള്‍ മകളെ പതിവായി തുണിയുരിഞ്ഞു കാട്ടിയിരുന്ന കാമുകന് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങി.

പെണ്‍കുട്ടിയുടെ ഡയറിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി പോലീസ് എത്തിയതിനെ തുടര്‍ന്ന് കാമുകന്‍ ഒളിവിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയറിയാതെ പെണ്‍കുട്ടി തന്റെ ഒരു ബന്ധുവീട്ടിലേക്ക് പോയിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ വെള്ളറട പോലീസിന് പരിശോധനയ്ക്കിടയിലാണ് മകളുടെ ഡയറി കിട്ടിയത്.

ഇതില്‍ അമ്മയുടെ അനാശാസ്യവും കാമുകന് വഴങ്ങിക്കൊടുക്കാന്‍ 17 കാരിയെ നിര്‍ബ്ബന്ധിച്ചിരുന്ന വിവരങ്ങളും കുറിച്ചിരുന്നു. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന കാമുകന്റെ ശല്യം കാരണമാണ് താന്‍ വീടുവിട്ടിറങ്ങുന്നതെന്ന് പെണ്‍കുട്ടി ഇതില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയ പോലീസ് അമ്മയ്ക്കെതിരേ പോക്സോ ചുമത്തി കേസെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് കാമുകനായ വ്യവസായിക്ക് വേണ്ടി അമ്മ പത്തുവയസ്സുകാരിയായ മകളെ ഉപദ്രവിക്കാന്‍ തക്ക രീതിയില്‍ ഒരു സിനിമാ തീയറ്ററിനുള്ളില്‍ എത്തിച്ചു കൊടുത്തത്. വേദനയെടുത്തിട്ടും മാതാവ് പിടിച്ചുവെച്ചു കൊടുക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. കേസില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച വ്യവസായിക്കും ഒത്താശ ചെയ്തു കൊടുത്തിരുന്ന മാതാവിനുമെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.

SHARE