യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഉണ്ണിമുകുന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉണ്ണിമുകുന്ദനോട് കോടതി ഉത്തരവ്. ജൂണ്‍ അഞ്ചിന് ഹാജാരാക്കാനാണ് ഉണ്ണിമുകുന്ദന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുതിയ സിനിമയുടെ കഥ പറയുന്നതിന് വേണ്ടി ഉണ്ണിമുകുന്ദന്റെ ഫ്‌ളാറ്റിലെത്തിയ തന്നെ താരം പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കോട്ടയം സ്വദേശിനിയാണ് പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി യുവതി കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് സാക്ഷികളേയും യുവതിയേയും കോടതി വിസ്തരിച്ചിരുന്നു.

സംഭവത്തില്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് ചൂണ്ടികാട്ടി നടന്‍ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്. തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടതായി ഉണ്ണിമുകുന്ദന്‍ പരാതിയില്‍ പറയുന്നു. നിലവില്‍ ഉണ്ണിമുകുന്ദന്‍ കേസില്‍ ജാമ്യത്തിലാണ്.

SHARE