നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; യുവനടി

ചെന്നൈ: സിനിമാ രംഗത്തു നടക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഈയിടെ വലിയ ചര്‍ച്ചയായിരിന്നു. നടിമാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിന്നു. എന്നിട്ടും ഇതിന് ഒരു അറുതിയും വരുന്നില്ലെന്നുള്ളതാണ് വസ്തുത. ഇതിനിടെ നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ന്ന് പീഡിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് യുവനടി.

കുന്താര്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നു പേര്‍ക്കെതിരെയും നടി പരാതി നല്‍കി. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ മൂന്നു പേരെയും അറസറ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. തെന്നിന്ത്യയില്‍ നിരവധി നടിമാരാണ് അടുത്ത കാലത്ത് കാസ്റ്റിങ് കൗച്ച് പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. തെലുങ്കില്‍ നടി ശ്രീറെഡ്ഡി നടത്തുന്ന പോരാട്ടങ്ങള്‍ രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യുവനടിയും രംഗത്തെത്തിയിരിക്കുന്നത്.

SHARE