സുനന്ദ ആത്മഹത്യ ചെയ്യില്ല, നിയമപരമായി പ്രതിരോധിക്കും:തനിക്കെതിരായ കുറ്റപത്രം അപഹാസ്യമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ ആത്മഹത്യയില്‍ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ച നടപടിക്കെതിരെ ശശി തരൂര്‍. തനിക്കെതിരായ കുറ്റപത്രം അപഹാസ്യമെന്ന് ശശി തരൂര്‍. കേസിനെ നിയമപരമായി പ്രതിരോധിക്കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
കേസില്‍ ആര്‍ക്കെതിരെയും ഒന്നും കണ്ടെത്തിയിട്ടില്ല. സുനന്ദയെ അറിയുന്നവര്‍ ആരും അവര്‍ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

തരൂരിനെതിരെ പട്യാല ഹൗസ് കോടതിയില്‍ ഡല്‍ഹി പൊലീസ് തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 306 വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ, 498 (എ) പ്രകാരം ഗാര്‍ഹിക പീഡനം എന്നിവയാണ് തരൂരിന് എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ആത്മഹത്യ പ്രേണ കുറ്റം ജാമ്യമില്ലാ വകുപ്പാണ്. 200പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസിന്റെ അടുത്ത നടപടികള്‍ വരുന്ന 24ലേക്ക് മാറ്റി.2017 ജനുവരി 14നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Similar Articles

Comments

Advertismentspot_img

Most Popular