ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷാ ഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. പത്താംക്ലാസ്സിന്റെയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ്സിന്റെയും പരീക്ഷാഫലങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സി.ഐ.എസ്.ഇ.. വെബ്‌സൈറ്റിലൂടെയും എസ്.എം.എസ്സിലൂെടയും ഫലമറിയാം. എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ ഐ.സി.എസ്.ഇ/ഐ.എസ്.സി. എന്നു ടൈപ്പ് ചെയ്ത് ഏഴക്ക പരീക്ഷാ കോഡ് അടിച്ച് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി. ഈ വര്‍ഷം മുതല്‍ ഉന്നത പഠനത്തിന് യോഗ്യത നേടാന്‍ ഐ.സി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് 33 ശതമാനവും ഐ.എസ്.സി. വിദ്യാര്‍ഥികള്‍ക്ക് 35 ശതമാനവും മാര്‍ക്ക് വേണം.

SHARE