സണ്‍റൈസേഴ്‌സിനെ മുക്കി ചെന്നൈ പ്ലേ ഓഫില്‍

പുണെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടര്‍ച്ചയായുള്ള ജയക്കുതിപ്പിന് അന്ത്യം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍ പ്ലേ ഓഫില്‍. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ഹൈദരാബാദ് മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം ആറു പന്ത് ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു. 12 മത്സരങ്ങളില്‍ ചെന്നൈയുടെ എട്ടാമത്തെ വിജയമാണിത്.

ഷെയ്ന്‍ വാട്‌സണും അമ്പാട്ടി റായിഡുവുമടങ്ങുന്ന ഓപ്പണിങ് കൂട്ടുകെട്ട് ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 13.3 ഓവറില്‍ 134 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 35 പന്തില്‍ 57 റണ്‍സെടുത്ത വാട്‌സണ്‍ റണ്‍ഔട്ടാകുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ റെയ്‌ന മൂന്നു പന്തില്‍ രണ്ടു റണ്‍സെടുത്ത് പെട്ടെന്ന് പുറത്തായെങ്കിലും അമ്പാട്ടി റായിഡു ചെന്നൈയ വിജയതീരത്തെത്തിച്ചു. 62 പന്തില്‍ ഏഴു വീതം ഫോറും സിക്‌സുമടിച്ച് 100 റണ്‍സാണ് റായിഡു നേടിയത്. ചെന്നൈ വിജയിക്കുമ്പോള്‍ റായിഡുവിനൊപ്പം ക്രീസില്‍ ധോനിയായിരുന്നു. 14 പന്തില്‍ 20 റണ്‍സാണ് ധോനി നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ 179 റണ്‍സാണടിച്ചത്.

SHARE