മലപ്പുറത്ത് കുട്ടികളടങ്ങുന്ന ഒമ്പതംഗ കുടുബംത്തെ തീയിട്ടു കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; ദുരന്തം ഒഴിവായത് ഇങ്ങനെ…

മലപ്പുറം: ഒരു കുടുംബത്തില്‍ ഒമ്പതുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍;
വാഴക്കാട് ആറു കുട്ടികളടക്കം ഒന്‍പതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിലെ പ്രതി ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണു പിടിയിലായത്. അടയ്ക്ക കച്ചവടവുമായി ബന്ധപ്പെട്ട വിരോധം മൂലം കരുതിക്കൂട്ടിയാണു വീടിനു തീവച്ചതെന്നു പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീട്ടില്‍ കഴിഞ്ഞദിവസമാണു സംഭവം. തീയിട്ടപ്പോള്‍ ഉയര്‍ന്ന പുക ശ്വസിച്ച കുട്ടികള്‍ ചുമച്ച് ഒച്ചവച്ചതിനാലാണു വന്‍ ദുരന്തം ഒഴിവായത്. അടയ്ക്കാ കച്ചവടക്കാരനായ അബൂബക്കറിന്റെ സഹോദരന്റെ കുട്ടികളടക്കമാണു വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ ചുമച്ച് ഒച്ചവച്ചപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു. നാട്ടുകാരുടെ കൂടെ സഹായത്തോടെയാണു തീ അണച്ചത്.

അര്‍ധരാത്രിയില്‍ ബക്കറ്റില്‍ മണ്ണണ്ണെയുമായി ഒരാള്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. വലിയ അപകടം ഒഴിഞ്ഞെങ്കിലും അബൂബക്കറും കുടുംബത്തിനും ഇപ്പോഴും ഭീതിയില്‍ നിന്ന് മാറിയിട്ടില്ല.

SHARE