ബസിനുള്ളില്‍ സ്ത്രീകളെ നോക്കി സ്വയംഭോഗം!!! യുവതികള്‍ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടു; ഒരു മണിക്കൂറിനുള്ളില്‍ പിടിവീണു.,.

കൊല്‍ക്കത്ത: ബസിനുള്ളില്‍ വെച്ച് രണ്ട് സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്ത വ്യാപാരിയെ ഒരു മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. സംഭവത്തിന്റെ ദൃശ്യം അപ്പോള്‍ തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യുവതികള്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലും കൊല്‍ക്കത്ത പൊലീസിന്റെ പേജിലും ഷെയര്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് ഉടന്‍ തന്നെ പൊലീസ് നടപടിയെടുത്തത്.

കൊല്‍ക്കത്തയിലെ ശ്യാംപുകൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹൂഗ്ലി ജില്ലയിലെ ബൈദ്യാബതി സ്വദേശിയാണ് പിടിയിലായ വ്യാപാരി. പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ പ്രതി പിടിയിലാവുകയായിരുന്നു.

SHARE