കാനില്‍ ഫാഷന്‍ ലോകത്തെ ഞെട്ടിച്ച് ദീപിക പദുക്കോണ്‍, ചിത്രങ്ങള്‍ പുറത്ത്

കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയ താരത്തെ പ്രശംസകൊണ്ട് മൂടുകയാണ് ഫാഷന്‍ ലോകം. കാനില്‍ രണ്ടാം വട്ടമെത്തുന്ന ദീപികയുടെ രണ്ടാം ലുക്ക് താരം അവതരിപ്പിച്ചുകഴിഞ്ഞു. പിങ്ക് നിറത്തില്‍ ധാരാളം ഫ്രില്ലുകള്‍ ഘടിപ്പിച്ച ഗൗണാണ് താരം ഇക്കുറി ദീപിക ആണിഞ്ഞത്. താരത്തിന്റെ ഈ ലുക്കിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ലോറിയലിനെ പ്രതിനിധീകരിച്ചാണ് ദീപിക കാന്‍ വേദിയില്‍ എത്തിയത്. ഡിസൈനര്‍ സുഹൈര്‍ മുറാദ് രൂപകല്‍പന ചെയ്ത വെള്ള ഗൗണാണ് ദീപിക കാനിലെ തന്റെ ആദ്യ ദിനത്തില്‍ അണിഞ്ഞത്.

SHARE