ജയിക്കുമെന്ന് ബിജെപി തറപ്പിച്ചു പറഞ്ഞതിന് കാരണം ഇതാണോ..? ഏത് ബട്ടനില്‍ അമര്‍ത്തിയാലും വോട്ട് താമരയ്ക്ക്; കര്‍ണാടകയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബ്രിജേഷിന്റെ ട്വീറ്റ് ഇങ്ങനെ…

‘ബെംഗളൂരുവിലെ ആര്‍ എം വി സെക്കന്‍ഡ് സ്‌റ്റേജിലെ എന്റെ മാതാപിതാക്കളുടെ അപ്പാര്‍ട്‌മെന്റിന് എതിര്‍വശത്ത് അഞ്ച് ബൂത്തുകളുണ്ട്. രണ്ടാമത്തെ ബൂത്തില്‍ ഏത് ബട്ടണില്‍ അമര്‍ത്തിയാലും താമരയ്ക്കാണ് വോട്ടുപോകുന്നത്. ക്ഷുഭിതരായ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താതെ തിരിച്ചു പോവുകയാണ്. ‘

‘രാമനഗര, ചാമരാജപേട്ട്. ഹെബ്ബല്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വോട്ടിങ് മെഷീന്‍/ വി വി പാറ്റ് എന്നിവയുടെ തകരാറുമായി ബന്ധപ്പെട്ട് ഇതിനോടകം ഞങ്ങള്‍ക്ക് മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്സ് ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്’.

തെരഞ്ഞെടുപ്പ് നടക്കും മുന്‍പ് തന്നെ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പ തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മേയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പിച്ച് പ്രസ്താവിച്ചിരുന്നു.

ഈ മാസം 15ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനായി ഡല്‍ഹിയിലേക്ക് പോകും. 17നായിരിക്കും സത്യപ്രതിജ്ഞ നടക്കുകയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം യെദ്യൂരപ്പ പറയുകയുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular