കടക്ക് പുറത്തെന്ന് വീണ്ടും പിണറായി; യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു; പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍;

കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും മഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി പങ്കെടുത്ത യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്.

മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയച്ചു. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ആവശ്യപ്പെട്ടു.

ഇരുവരും വേദിയില്‍ നിന്ന്ഇറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകരോട് ഹാളില്‍ നിന്നും പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍നിന്നും പുറത്തുപോകാന്‍ തയ്യാറാവാതെ വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരെ നോക്കി പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പ്രധിഷേധം രേഖപ്പെടുത്തി. ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സി.പി.എം. ജില്ലാകമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത് ചിലത് മറച്ചു വെക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. സി.പി.എം അനുഭാവികളായ ചില മാധ്യമ പ്രവര്‍ത്തകരോട് ഹാളില്‍ ഇരുന്നുകൊള്ളാനും നേതാക്കള്‍ മൗനസമ്മതം നല്കി.

Similar Articles

Comments

Advertismentspot_img

Most Popular