മകന്റെ ‘മഹാനടി’യെക്കുറിച്ച് മമ്മൂട്ടിയുടെ അഭിപ്രായം ഇങ്ങനെയാണ്…

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനടി മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശം തുടരുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് നടികര്‍ തിലകം കേരളത്തില്‍ എത്തിയത്. രാജമൗലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ചിത്രം കണ്ട് താന്‍ ദുല്‍ഖറിന്റെ ആരാധകനായി എന്നാണ് രാജമൗലി പറഞ്ഞത്.

ഇപ്പോളിതാ സ്വന്തം മകന്റെ ചിത്രത്തെക്കുറിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിപ്രായം പറഞ്ഞിരിക്കുന്നു. മമ്മൂട്ടിക്ക് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി ഇങ്ങനെ. അദ്ദേഹം നന്നായി സിനിമ ആസ്വദിച്ചു. ജെമിനി ഗണേശന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല സിനിമ.

ഇവിടെ ജനിച്ചു വളര്‍ന്ന ആ പാറ്റേണ്‍ അല്ല. വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങാണ്. ആ ട്രാന്‍സിഷന്‍ വളരെ നന്നായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം ഒന്നിച്ചു പോയാണ് ചിത്രം കണ്ടത്. ബ്രില്ല്യന്റ് മൂവി എന്നായിരുന്നു അവരെല്ലാം പറഞ്ഞത്. തമിഴ് സിനിമാ വെബ്‌സൈറ്റായ ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

മെയ് ഒമ്പതിനാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. തമിഴ് പതിപ്പ് മെയ് 11 നാണ് റിലീസ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ അഭിനേത്രികളിലൊരാളാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular