വ്യവസായങ്ങളുടെ ഡിജിറ്റൽ പരിണാമം പ്രോത്സാഹിപ്പിക്കാനായി യു എസ് ടി ഗ്ലോബൽ, ഐ ഐ ബി എ ധാരണ

തിരുവനന്തപുരം: ആഗോളതലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന മുൻനിര സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ബിസിനസ് അനാലിസിസ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അനാലിസിസുമായി (ഐ ഐ ബി എ ) സഹകരണ കരാറിൽ ഒപ്പുവെച്ചു. അറിവ് പകർന്നു നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ബ്ലോക്ക് ചെയിൻ എന്നിങ്ങനെയുള്ള ദൃഢമായ ആശയങ്ങളെക്കുറിച്ച് യു എസ് ടി ഗ്ലോബലും ഐ ഐ ബി എ യും ചർച്ച നടത്തും.
ഡിജിറ്റലാണ് ബിസിനസ്സിന്റെ ഭാവിയെന്ന് ആഷിഷ് മേത്ത, മാനേജിങ് ഡയറക്ടർ, ഇന്ത്യ – എ പി എ സി & ഗ്ലോബൽ തോട്ട് ലീഡർ, ഐ ഐ ബി എ, അഭിപ്രായപ്പെട്ടു. മികവാർന്ന ബിസിനസ് അനാലിസിസ് പ്രൊഫഷണലുകളെ സഹായിക്കുന്നതിൽ ഐ ഐ ബി എ മുഖ്യ പങ്കു വഹിക്കുന്നുവെന്നും പഠന അവസരങ്ങൾ വഴിയും നേതൃത്വത്തിലെ ഉള്ളടക്കങ്ങളിലൂടെയും അത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും വർഷം, ഐ ഐ ബി എ, യു എസ് ടി ഗ്ലോബൽ സംയുക്തമായി ഡിജിറ്റൽ സാങ്കേതികങ്ങളായ കേസ് സ്റ്റഡികൾ, വെബിനാറുകൾ, വൈറ്റ്പേപ്പർ എന്നിവയടങ്ങിയ കണ്ടന്റുകൾ പ്രസിദ്ധീകരിക്കും. ഈ രണ്ട് സ്ഥാപനങ്ങളുടെയും സംയുക്തമായുള്ള പരിശ്രമം ഡിജിറ്റൽ യുഗത്തിൽ പ്രായോഗികമാക്കാൻ സാധിക്കുന്ന സംവിധാനങ്ങൾ സ്വായത്തമാക്കാൻ ബിസിനസ് അനാലിസിസ് കമ്മ്യൂണിറ്റിയെ സഹായിക്കും.
ബിസിനസ്സ് അനാലിസിസ് പ്രൊഫഷണലുകളാണ് ഏതൊരു സഥാപനത്തിന്റെയും മുഖ്യ ഘടകമെന്ന് സഹകരണ കരാറിനെക്കുറിച്ച് സംസാരിക്കവെ യു എസ് ടി ഗ്ലോബൽ ഡെവലപ്പ്മെന്റ് സെന്റർ ഓപ്പറേഷൻസിന്റെ ആഗോള മേധാവിയായ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. അവർ പുത്തൻ സാങ്കേതിക സംവിധാനങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കേണ്ടത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. പുതിയ ഡിജിറ്റൽ സാങ്കേതികതകൾ അവർക്ക് ബിസിനസ്സിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് നിലവിലെ ആവശ്യം. ഐ ഐ ബി എ യുമായി കൈകോർക്കുന്നതിൽ തങ്ങൾ അത്യധികം സന്തുഷ്ടരാണ്. കൂടാതെ ബിസിനസ് അനാലിസിസ് സമൂഹത്തിന് കൂടുതൽ സംഭാവനകൾ നൽകുന്നതിനായി പരിശ്രമിക്കും. ഇത്തരമൊരു സഹകരണ കരാർ ശക്തമായ ഒത്തുച്ചേരലിനും ഭാവിയിൽ വിപുലമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വഴി തെളിക്കുമെന്ന കാര്യത്തിൽ തങ്ങൾക്ക് ആത്മവിശ്വാസമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സാങ്കേതികതകൾ പരിണമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗുരുതരമായ ബിസിനസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം എന്ന് തിരിച്ചറിവ് ബിസിനസ് അനാലിസിസ് കമ്മ്യൂണിറ്റിക്ക് നൽകുന്ന അവസരം കൂടിയാണിത്. ബിസിനസ് അനാലിസിസ് കമ്മ്യൂണിറ്റിയെയും ബിസിനസ് ലീഡർമാരെയും ഡിജിറ്റൽ വത്കരണത്തിന്റെ ഫലങ്ങൾ ഉപയോഗപ്പെടുത്തുവാനായി ഇത്തരം വ്യാവസായിക കൂട്ടായ്മകൾക്ക് ഐ ഐ ബി എ മികച്ച പ്രോത്സാഹനമാണ് നൽകുന്നത്.

SHARE