അബ്രഹാമിന്റെ സന്തതികളുടെ പോസ്റ്റര്‍ എത്തി; തോക്കിന്‍ മുനയില്‍ മമ്മൂട്ടി,

കൊച്ചി: റിലാസിന് ഒരുങ്ങുന്ന മമ്മൂട്ടി നായകനാകുന്ന ഷാജി പടൂര്‍ ചിത്രം ‘അബ്രഹാമിന്റെ സന്തതികളുടെ നാലാമത്തെ പോസ്റ്റര്‍ പുറത്തിങ്ങി. മുമ്പിറങ്ങിയ പോസ്റ്ററുകളെ പോലെ തന്നെ ഈ പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.നേരത്തെ മമ്മൂട്ടിയുടെ മൂഖത്തിന് നേരെ തോക്കു ചൂണ്ടിയ രീതിയിലാണ് പോസ്റ്റര്‍. ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പതിനാലാം തിയ്യതി പുറത്തിറങ്ങും.

ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ എഡിറ്റര്‍.

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. സൂര്യാ ടി.വിക്കാണ് സാറ്റ്‌ലൈറ്റ് റൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം നടന്ന ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ്.

Similar Articles

Comments

Advertismentspot_img

Most Popular