പഞ്ചാബ് ടീമില്‍ അടിപൊട്ടി; സെവാഗ് പുറത്തേക്ക്; പ്രീതി സിന്റയുമായി ഉടക്കി

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ പഞ്ചാബ് ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയും ടീം മെന്റര്‍ വിരേന്ദ്ര സെവാഗും തമ്മില്‍ ഇടഞ്ഞെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനെതിരായ മത്സരത്തില്‍ അശ്വിനെ ഫസ്റ്റ് ഡൗണായി ഇറക്കിയ തീരുമാനത്തില്‍ പ്രീതി സിന്റ അസ്വസ്ഥയായിരുന്നെന്നും കളി കഴിഞ്ഞ ഉടന്‍തന്നെ ഇതിനെക്കുറിച്ച് താരം പ്രീതി സിന്റയോട് ചോദിച്ചെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാനെതിരായ മത്സരത്തില്‍ ഗെയ്ല്‍ പുറത്തായ ശേഷം അശ്വിനാണ് ക്രീസിലെത്തിയത്. കരുണ്‍ നായര്‍, മനോജ് തിവാരി തുടങ്ങിയ ബാറ്റ്സ്മാന്‍മാര്‍ ഇറങ്ങാനിരിക്കെയായിരുന്നു നായകനായ അശ്വിനെ വണ്‍ ഡൗണായി ഇറക്കിയത്. എന്നാല്‍ തന്ത്രം പാളി. അശ്വിന്‍ ഡക്കായി കൂടാരം കയറി. ഈ തീരുമാനത്തെക്കുറിച്ചറിയാന്‍ പ്രീതി സെവാഗിനടുത്തെത്തി.’

എന്നാല്‍ പ്രീതിയുടെ പെരുമാറ്റത്തോട് സെവാഗ് ശാന്തമായാണ് പ്രതികരിച്ചതെന്നും പേര് വെളിപ്പെടുത്താത്ത ആളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രീതി സിന്റ തുടര്‍ച്ചയായി സെവാഗിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തിയെന്നും പ്ലയിംഗ് ഇലവനിലെ അനാവശ്യ ഇടപെടലിനെക്കുറിച്ച് ചോദിച്ചുവെന്നും ഇയാള്‍ പറയുന്നു. ഇതിനിടെ സെവാഗ് തന്റെ തീരുമാനം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

നേരത്തേയും പ്രീതി തന്റെ ജോലിയില്‍ അനാവശ്യമായി ഇടപെടുന്നതില്‍ സെവാഗ് അസ്വസ്ഥനായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.’പ്രീതിയെ നിലയ്ക്ക് നിര്‍ത്തണമെന്ന് സെവാഗ് മറ്റ് ടീമുടമകളോട് പറഞ്ഞിരുന്നു. അവരുടെ അഭിനയത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല എന്റെ ക്രിക്കറ്റ് നിരീക്ഷണത്തില്‍ അവരും ഇടപെടരുതെന്നായിരുന്നു സെവാഗ് നേരത്തെ പറഞ്ഞിരുന്നത്. ‘ ഫ്രാഞ്ചൈസിയിലെ അംഗത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സെവാഗ് ഇതുവരെ തയ്യാറായിട്ടില്ല. കളിക്കാരുടെ ഫോക്കസ് നഷ്ടപ്പെടുമെന്നതിനാലാണ് വിവാദമുണ്ടാക്കാതെ സെവാഗ് മാറിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പഞ്ചാബ് ടീം പ്ലേ ഓഫ് സാധ്യതയില്‍ നില്‍ക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular