ഐപിഎലില്‍ ഋഷഭ് കൊടുംകാറ്റ്, 63 പന്തില്‍ 126 റണ്‍സ്

ന്യൂഡല്‍ഹി: കാണികള്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് ഋഷഭ് പന്ത് നേടിയ അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍. പേര് കേട്ട ഹൈദരാബാദ് ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയായിരുന്നു ഋഷഭ് പന്തിന്റെ പ്രകടനം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഋഷഭ് പന്ത് തന്റെ പേരില്‍ കുറിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി ആദ്യ ഘട്ടത്തില്‍ പതറിയെങ്കിലും ഋഷഭ് പന്തിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187റണ്‍സെടുക്കുകയായിരുന്നു. 63 പന്തില്‍ 126 റണ്‍സെടുത്ത ഋഷഭ് പന്ത് തന്നെയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

SHARE