രാധിക ആപ്‌തെ ഹോളിവുഡ് സിനിമയില്‍

രാധിക ആപ്‌തെ ഹോളിവുഡ് സിനിമയില്‍. ഉറച്ച നിലപാടുകള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ നടിയാണ് രാധിക ആപ്‌തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാധിക ആപ്‌തെ തെന്നിന്ത്യ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. കബാലിയില്‍ രജനികാന്തിന്റെ നായികയായ രാധിക ആപ്‌തെ ഹോളിവുഡ് സിനിമയിലും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്.
ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന സിനിമയിലാണ് രാധിക ആപ്!തെ നായികയാകുന്നത്. മൈക്കിള്‍ വിന്റര്‍ബോട്ടം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവ് പട്ടേല്‍ നായകനായി എത്തുന്നു. മറ്റൊരു ഹോളിവുഡ് സിനിമയിലും രാധിക ആപ്!തെ നായികയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular