വന്നൂ…ട്ടാ…! മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി (വിഡിയോ കാണാം)

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലൂസിഫര്‍ വരുന്നുണ്ട്, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ ലൂസിഫറിന്റെ പൂര്‍ത്തിയായ തിരക്കഥയുമായി പൃഥ്വിരാജ്, മോഹന്‍ലാലിനെ സന്ദര്‍ശിച്ചിരുന്നു. തിരക്കഥ വായിച്ച ശേഷം ‘ലൂസിഫര്‍ വളരെ നല്ല സിനിമയായിരിക്കും. അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്‌നര്‍. എന്റര്‍ടെയ്‌നര്‍ ഉണ്ടാക്കാന്‍ അത്ര എളുപ്പമൊന്നുമല്ല, എല്ലാ രീതയിലും മികച്ച സിനിമയായിരിക്കും ലൂസിഫര്‍.’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

SHARE