സോനം കപൂര്‍ വിവാഹിതയായി

മുംബൈ: ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍ വിവാഹിതയായി. ആനന്ദ് അഹൂജയാണ് വരന്‍. മുംബൈ ബാന്ദ്രയിലെ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം ധരിച്ചത്. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞു. അനുരാധ വാകില്‍ ആണ് സോനത്തിനായി മനോഹരമായ ലെഹങ്ക ഒരുക്കിയത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് ആനന്ദ് ധരിച്ചത്.


കരീന കപൂര്‍, കരീഷ്മ കപൂര്‍, അഭിഷേക് ബച്ചന്‍, ശ്വേത ബച്ചന്‍, ബോണി കപൂര്‍, ജാന്‍വി കപൂര്‍, സെയ്ഫ് അലിഖാന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

SHARE