ആരും കാണാതിരിക്കാന്‍ തലയില്‍ തുണിയിട്ട് ക്ഷേത്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍താരത്തെ ഭക്തര്‍ തിരിച്ചറിഞ്ഞു… പിന്നീട് സംഭവിച്ചത്

മുംബൈ: ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ ജയിക്കാനായി ടീമിന്റെ ഉടമ പ്രീതി സിന്റ ക്ഷേത്രത്തിലെത്തി. ആരും കാണാതിരിക്കാന്‍ തലയില്‍ തുണിയിട്ടാണ് താരം വന്നത്. ഇന്‍ഡോറിലെ പ്രശസ്തമായ ഖാജ്‌റാണ മന്ദിറിലാണ് പ്രാര്‍ത്ഥിക്കാനായി പ്രീതി എത്തിയത്. നഗരത്തില്‍ തന്നെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗണപതിയാണ്. ഇന്ത്യന്‍ ടീം താരം അജിങ്ക്യ രഹാനെ ഈ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനാണ്.
മുഖം മറച്ചുപിടിച്ചെങ്കിലും ഇടയ്ക്ക് വെച്ച് പ്രീതിയെ ഭക്തര്‍ തിരിച്ചറിഞ്ഞു. കുറച്ചുപേര്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ താരം അവരെ വിലക്കി.
എന്നാല്‍, പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുന്ന പ്രീതിയുടെ വീഡിയോ പൂജാരി തന്നെ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടു. പ്രാര്‍ത്ഥനക്കിടെ തന്നെ തിരിച്ചറിഞ്ഞവരോട് ബഹളമുണ്ടാക്കരുതെന്ന് ആംഗ്യം കാണിക്കുന്ന പ്രീതിയേയും വീഡിയോയില്‍ കാണാം.

SHARE