ബാഹുബലി 2 വിന് ചൈനയില്‍ ഭംഗീര വരവേല്‍പ്പ്..! ആദ്യദിനം ഞെട്ടിക്കുന്ന കളക്ഷന്‍!!!

ബാഹുബലി 2ന് ചൈനയില്‍ ഞെട്ടിപ്പിക്കുന്ന വരവേല്‍പ്പ്. 18,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആമിര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാന്‍, ഇര്‍പാന്‍ ഖാന്റെ ഹിന്ദി മീഡിയം എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ബാഹുബലി ആദ്യഭാഗത്തെക്കാള്‍ വന്‍ വരവേല്‍പ്പാണ് ചൈനയില്‍ രണ്ടാം ഭാഗത്തിന് ലഭിച്ചത്. ഓപ്പണിങ് ഡേയിലെ കളക്ഷന്‍ തന്നെ ഞെട്ടിക്കുന്നതാണ്. 19 കോടി രൂപയാണ് ആദ്യദിനം തന്നെ എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2 ചൈനയില്‍ വാരിക്കൂട്ടിയത്. ബാഹുബലി ഒന്നാം ഭാഗവും ചൈനയില്‍ റിലീസ് ചെയ്തിരുന്നു. എണ്ണൂറുകോടിയിലധികമായിരുന്നു ചൈനയില്‍ ഒന്നാം ഭാഗത്തിന്റെ കളക്ഷന്‍.

ജപ്പാനിലും ബാഹുബലി 2 റിലീസ് ചെയ്തിരുന്നു. ജപ്പാന്‍കാരും ഏറെ സന്തോഷത്തോടെയാണ് ബാഹുബലിയെ ഹൃദയത്തോട് ചേര്‍ത്തത്. ജപ്പാനിലും കോടികള്‍ വാരിക്കൂട്ടിയിരുന്നു ബാഹുബലി 2. 2017 ഏപ്രില്‍ 28 നാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യമായി 1000 കോടി രൂപ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് ബാഹുബലി 2 സ്വന്തമാക്കിയിരുന്നു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സിനിമ പുറത്തിറക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular