മമ്മൂക്കയും സുല്‍ഫത്തും ഒന്നിച്ചിട്ട് 39 വര്‍ഷം!!!

മെഗാസ്റ്റാര്‍ മമ്മൂട്ടി സുല്‍ഫത്തിന്റെ കഴുത്തില്‍ താലിചാര്‍ത്തിയിട്ട് ഇന്ന് 39 വര്‍ഷം. 1980 മെയ് 6നാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിന്റെ ഭാഗമായത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടി സൂപ്പര്‍താരമായത്. പിന്നീട് സിനിമകളില്‍ തിരക്കിലായെങ്കിലും കുടുംബത്തിനായി നല്ലൊരു ഭാഗം സമയം മാറ്റി വെയ്ക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.

മലയാളചലച്ചിത്രലോകത്തെ കെട്ടുറപ്പുള്ള കുടുംബജീവിതത്തില്‍ ഒന്നാണ് മമ്മൂട്ടിയുടേത്. ഇതേവരെ പ്രണയഗോസിപ്പുകളിലൊന്നില്‍പ്പോലും പെട്ടിട്ടില്ലാത്ത താരമാണ് അദ്ദേഹം. മമ്മൂട്ടിയുടെ കരിയറിന് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് എപ്പോഴും സുല്‍ഫത്ത് കൂടെയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular