വരാപ്പുഴ വാസുദേവന്റെ ആത്മഹത്യ: പ്രതികളെയും പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം

കൊച്ചി: വരാപ്പുഴയിലെ വാസുദേവന്റെ ആത്മഹത്യ കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി വാസുദേവന്റെ മകന്‍ വിനീഷ്. കേസിലെ പ്രധാനികള്‍ ഇപ്പോഴും ഒളിവിലാണെന്ന് വിനീഷ് ആരോപിക്കുന്നു. കസ്റ്റഡിമരണക്കേസിലെ അതേ വേഗം വീടാക്രമണ കേസിലും വേണം. 3 പ്രതികളുടെ കീഴടങ്ങലിന് പിന്നില്‍ ബിജെപിയാണെന്നും വിനീഷ് ആരോപിച്ചു. മാനഹാനി ഭയന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരു മാസം തികയുകയാണ്.
അതേസമയം, ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

SHARE