അഞ്ചു വയസുകാരിയെ സ്‌കൂള്‍ ശുചിമുറിയില്‍ വെച്ച് പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു!!! പുറത്ത് കാവല്‍ നിന്നത് മൂന്ന് സുഹൃത്തുക്കള്‍

ഗോദാവരി: രാജ്യത്തിന് അഭമാനമായി വീണ്ടും ബാലിക പീഡനം. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ അഞ്ചു വയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കുട്ടിയെ ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ കൗമാരക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു.

ഈ സമയം മറ്റാരെങ്കിലും ഇവിടേക്ക് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി മൂന്നു സുഹൃത്തുക്കള്‍ ശുചിമുറിക്ക് പുറത്ത് കാവല്‍ നിന്നു. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയ്ക്ക് രക്തസ്രാവം ഉണ്ടായത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. വീട്ടുകാര്‍ പരാതിപ്പെട്ടതോടെ കൗമാരക്കാരനെ പോലീസ് പിടികൂടി.

എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആരോപണ വിധേയന്റെ കുടുംബം കേസ് ഒതുക്കാനായി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഒത്തുതീര്‍പ്പ് നടത്തിവരികയാണെന്ന് ആരോപണമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular