ഗെയ്ലിന് ആഞ്ഞുവീശി…..മുംബൈക്ക് 175 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈക്ക് വിജയലക്ഷ്യം 175 റണ്‍സ്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 174 റണ്‍സ് നേടി. ഗെയ്ലിന്റെ അര്‍ധസെഞ്ച്വുറിയാണ് പഞ്ചാബിന് ഭേദപ്പട്ട സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തുകളില്‍ നിന്നാണ് ഗെയിലിന്റെ അര്‍ധ സെഞ്ച്വുറി. ലോകേഷ് രാഹുല്‍ (24) കരുണ്‍ നായര്‍ (23) മാര്‍കസ് സ്റ്റോണിസ് (29) റണ്‍സ് നേടി. യുവരാജ് ഇത്തവണയും നിരാശപ്പെടുത്തി. ഡുമിനിയും ബെന്നും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈ ഇനിയൊരു മല്‍സരത്തില്‍ കൂടി തോറ്റാല്‍ പ്ലേഓഫിലെത്താതെ പുറത്താവാന്‍ സാധ്യത കൂടുതലാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ആറുതോല്‍വിയുമടക്കം നാലു പോയിന്റ് മാത്രമുള്ള മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനിയുള്ള ആറു മല്‍സരങ്ങളിലും ജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുംബൈക്കു ആദ്യ നാലുസ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

SHARE