സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ അടുത്ത ചിത്രത്തിന്റെ പ്രതിഫലം ആരെയും ഞെട്ടിക്കും..!

കൊച്ചി:സണ്‍പിക്ചേഴ്സ് ഒരുക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന് ഞെട്ടിക്കുന്ന പ്രതിഫലം. ചിത്രത്തിനായി രജനിക്ക ് പ്രതിഫലമായി നല്‍കുന്നത് 65 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 40 ദിവസമാണ് ചിത്രത്തിനായി രജനി നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനമോ ജൂണ്‍ ആദ്യവാരമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും,

അതേസമയം ചിത്രത്തില്‍ രജനിയുടെ വില്ലനായെത്തുന്നത് വിജയ് സേതുപതിയാണ് രജനിയും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍മീഡിയിലൂടെ അറിയിച്ചിരുന്നു. ഹിറ്റ് ചിത്രം പിസയ്ക്കു മുമ്പും നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയും ഒന്നിച്ചിട്ടുണ്ട്.

രജനിക്കായി ഒരു തിരക്കഥ തയ്യാറാക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. ഇപ്പോഴിതാ അത് യാഥാര്‍ഥ്യമായിരിക്കുന്നു. സണ്‍പിക്‌ചേഴ്‌സിനു വേണ്ടി ഈ സിനിമ സംവിധാനം ചെയ്യുക എന്നത് വലിയ ഒരു അവസരമാണ് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular