സ്‌കൂളില്‍ ഊത്ത് ഫെസ്റ്റിവലിന് ഫസ്റ്റ് ആയിരുന്നു…! പുതിയ ഡയലോഗുമായി ‘നീരാളി’ ടീസര്‍ എത്തി…. (വീഡിയോ )

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാള ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു.

നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും .
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്. എന്ന വിവരണത്തോടെ പുറത്തു വന്നിരിക്കുന്ന പോസ്റ്റര്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഇപ്പോള്‍ ടീസറിലും അവസാനനിമിഷത്തില്‍ ആകാംക്ഷ ഉയര്‍ത്തുന്ന സീന്‍ ആണ് ഉള്ളത്.

നീരാളി എന്നത് ഒരു ത്രില്ലര്‍ ചിത്രമാണെന്നും ഇതില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ മുമ്പ് പുറത്തുവന്ന പ്രോമോയില്‍ പറഞ്ഞിരുന്നു. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്.

SHARE