കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച യുവതി അറസ്റ്റില്‍

അമ്പലപ്പുഴ: കാര്‍ കുറുകെ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് തടഞ്ഞു ഡ്രൈവറെ മര്‍ദിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു കൊല്ലത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചു എന്നാരോപിച്ചാണു മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു.

പുറക്കാട് ജംക്ഷനില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ കാര്‍ ബസിനു കുറുകേയിട്ടു ഡ്രൈവറുടെ കാബിനുള്ളിലേക്കു കയറി മര്‍ദിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular