ധോണിയുടെ മകളുടെ ഡാന്‍സ് വൈറലാകുന്നു…

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂ്ള്‍ എം.എസ് ധോണിയുടെ മകള്‍ ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ പ്രശസ്തയാണ്. മകള്‍ സിവ ധോണി സോഷ്യല്‍ മീഡിയയുടെ താരമാണെന്നും പറയാം. സിവയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ധോണിയേക്കാള്‍ ആരാധകരെ സിവയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അച്ഛനേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് സിവ. ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ മകള്‍ ചെന്നൈ ടീമിനെ സപ്പോര്‍ട്ട് ചെയ്ത് ഡാന്‍സ് ചെയ്യുന്നതും പാട്ടുപാടുന്നതുമെല്ലാം പങ്കുവെച്ചിരിക്കുന്നത്.

ധോണി ഐപിഎല്‍ തിരക്കിലാണെങ്കിലും ഗ്യാലറിയിലും ടീം ഹോട്ടലിലും എത്തുന്ന സിവ ക്യാമറ കണ്ണുകളുടെ സ്ഥിരം നോട്ടപ്പുള്ളിയാണ്. കഴിഞ്ഞദിവസം മത്സരത്തിനിടെ ധോണിയെ കെട്ടിപിടിക്കണം എന്നു പറഞ്ഞ് വാശിപിടിച്ച സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെക്കാള്‍ മികച്ച രീതിയിലാണ് മകള്‍ ഡാന്‍സ് കളിക്കുന്നതെന്ന തലക്കെട്ടോടുകൂടിയാണ് ധോണി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Dances better than the father atleast

A post shared by M S Dhoni (@mahi7781) on

മുമ്പ് ധോണിയുടെ ഡാന്‍സും ആരാധകര്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റൈസിംഗ് പൂനെ വാരിയേഴ്‌സിന്റെ ഡ്രെസ്സിംഗ് റൂമിലെ ധോണിയുടെ ഡാന്‍സിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കളിക്കളത്തില്‍ നിന്നും ലഭിക്കുന്ന ഇടവേള മകള്‍ക്കൊപ്പം ചിലവിടുകയാണ് ധോണി. നേരത്തെ ധോണിയുടെയും ഹര്‍ഭജന്റെയും തന്റെയും മക്കളുടെ വീഡിയോ സുരേഷ് റെയ്‌നയും ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.

SHARE