ത്രില്ല് അടിപ്പിക്കാന്‍ ത്രില്ലറുമായി ഉണ്ണി മുകുന്ദൻ ; ചാണക്യതന്ത്രം ട്രെയ്‌ലര്‍…..

കൊച്ചി: ചാണക്യ തന്ത്രം തിയേറ്റര്‍ ട്രെയ്‌ലര്‍ റിലീസായി. മെയ് 3ന് പടം തിയറ്ററുകളില്‍ എത്തും. ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രം തികച്ചും റൊമാന്റിക് ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഉണ്ണിയെ കൂടാതെ അനൂപ് മേനോന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

അര്‍ജുന്‍ റാം മോഹന്‍ എന്ന ക്രിമിനോളജിസ്റ്റായാണ് ഉണ്ണി ചിത്രത്തില്‍ എത്തുന്നത്. ഇതുകൂടാതെ ഉണ്ണിയുടെ നാലു ഗെറ്റപ്പ് ചെയ്ഞ്ചുകള്‍ സിനിമയുടെ പ്രത്യേകതയാണ്. അതില്‍ തന്നെ ഒരു പെണ്‍വേഷവും ഉണ്ണി ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ ഉണ്ണിയുടെ പെണ്‍വേഷവും ഫീമെയില്‍ മേക്കിംഗ് വീഡിയോയും ഒഫീഷ്യല്‍ ട്രെയിലറുമെല്ലാം യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും തരംഗമായി കഴിഞ്ഞു. അടുത്ത ട്രെഡിംഗ് ചരിത്രം കുറിക്കാന്‍ എത്തിയിരിക്കുകയാണ് ചാണക്യതന്ത്രത്തിന്റെ തിയറ്റര്‍ ട്രയിലറും. അച്ചായന്‍സിലെ അനുരാഗം പുതുമഴ പോലെ എന്ന പാട്ടിനു ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും പാട്ട് പാടുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ചെയ്ത സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റില്‍ കയറിയ കണ്ണന്‍ താമരക്കുളത്തിന്റെ സിനിമാ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാകും ചാണക്യതന്ത്രം. മിറക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രം ഉള്ളാട്ടില്‍ വിഷല്‍ മീഡിയാസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ കണ്ണന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആടുപുലിയാട്ട’ത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് തന്നെയാണ് ചാണക്യതന്ത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്.
സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍ ,നിയാസ് , ശരണ്യ ആനന്ദ്, റോഷ്‌ന, എയ്ഡ പാറയ്ക്കല്‍, ബിജു പാപ്പന്‍, കലാഭവന്‍ റഹ്മാന്‍,ബാലാജി, പത്മനാഭന്‍ തലശ്ശേരി , റ്റോഷ്, ഷഫീഖ്, ബേബി ജാനകി, ബേബി അലീഷ നസ്രിന്‍, ബേബി അമീഷ നസ്രിന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.

സുനിത സുനില്‍

SHARE