പ്രസവത്തിന് തൊട്ടുമുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ്!!! മിനിറ്റുകള്‍ക്കകം പെണ്‍കുഞ്ഞിന് ജന്മം നല്‍കി നൃത്താധ്യാപിക….

സിസേറിയന് തൊട്ട് മുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ് കളിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി സംഗീത ഗൗതം എന്ന നൃത്താധ്യാപിക. ഒരു ജീവനെ ഭൂമിയിലെത്തിക്കുന്ന നിമിഷത്തെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ വരവേല്‍ക്കണമെന്നാണ് സംഗീത ചോദിക്കുന്നത്.

വാണി ഥാപ്പര്‍ എന്ന ഡോക്ടറാണ് സംഗീതയ്ക്ക് ഒപ്പം ചുവടുകള്‍ വച്ചത്. എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ട് നിന്നതിന് നന്ദിയുണ്ട്. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലെന്നാണ് സംഗീത ഇത് പങ്കുവച്ച് കൊണ്ട് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ഡാന്‍സ് കഴിഞ്ഞ് മിനുട്ടുകള്‍ക്കകം സംഗീത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

എട്ട് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ സംഗീത നൃത്തം ചെയ്തതും ഹിറ്റായിരുന്നു.

SHARE