കുവൈത്തിലുള്ള മുഴുവന്‍ പേരും സ്വരാജ്യത്ത് എത്തണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്; തൊഴില്‍ പ്രതിസന്ധിയിലേക്ക് രണ്ടരലക്ഷത്തിലേറെ പേര്‍

കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പൈന്‍സുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. കുവൈത്തിലുള്ള മുഴുവന്‍ ഫിലിപ്പൈന്‍സുകാരും തിരികെ വരണമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ആഹ്വാനം. ദക്ഷിണേഷ്യന്‍ നേതാക്കളുടെ ഉച്ചകോടിക്കായി സിംഗപ്പൂരിലുള്ള അദ്ദേഹം ആറായിരത്തോളം ഫിലിപ്പൈന്‍സുകാരെ അഭിസംബോധന ചെയ്യവെയാണ് കുവൈത്തിലുള്ള 2,60,000 ഫിലിപ്പൈന്‍സുകാരും സ്വദേശത്തേക്ക് തിരിച്ചുവരണമെന്ന് അഭ്യര്‍ഥിച്ചത്.

കുവൈത്തിലെ സ്വദേശി ഭവനത്തില്‍നിന്ന് ഫിലിപ്പൈന്‍സുകാരിയായ ഗാര്‍ഹിക തൊഴിലാളിയെ ഫിലിപ്പൈന്‍സ് എംബസി ഉദ്യോഗസ്ഥര്‍ വിളിച്ചുകൊണ്ടു പോയതാണ് ബന്ധം വഷളാകാന്‍ കാരണം. സംഭവവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്ത കുവൈത്ത് അധികൃതര്‍ ഫിലിപ്പീന്‍സ് സ്ഥാനപതിയെ പുറത്താക്കാനും തീരുമാനിച്ചിരുന്നു. ദേശസ്‌നേഹത്തിന്റെ വെളിച്ചത്തില്‍ എല്ലാവരും തിരികെ വരണമെന്നും രാജ്യത്ത് ഒട്ടേറെ തൊഴിലവസരങ്ങള്‍ ഉണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ‘മോശപ്പെട്ട വാര്‍ത്ത പങ്കുവയ്ക്കാനുണ്ട്’ എന്ന മുഖവുരയോടെയായിരുന്നു പ്രസിഡന്റ് റോഡീഗ്രോ നാട്ടുകാരോടു സംവദിച്ചത്.

കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള ബന്ധം അടുത്തിടെയായി പരീക്ഷണത്തിലാണ്. കുവൈത്തിലേക്ക് തൊഴില്‍തേടി പോകുന്നതിന് നിരോധനം പ്രഖ്യാപിച്ചതു തൊട്ട് എല്ലാവരോടും തിരിച്ചുവരാന്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കുവൈത്തില്‍ കഴിയുന്ന ഫിലിപ്പൈന്‍സുകാരെ പ്രയാസപ്പെടുത്തരുതെന്നും മനുഷ്യര്‍ എന്ന നിലയിലുള്ള പരിഗണന അവര്‍ക്കു നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലുള്ളവരെ തിരിച്ചുകൊണ്ടുവരുന്നതിനായി പണം ശേഖരിക്കും. ചൈനയില്‍നിന്ന് അതിനാവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.

മുഴുവന്‍ ഫിലിപ്പൈന്‍സുകാരെയും രാജ്യത്ത് തിരിച്ചെത്തിച്ച ശേഷമാകും കുവൈത്തുമായുള്ള ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലുള്ള ഫിലിപ്പൈന്‍സുകാര്‍ക്ക് ഇക്കാലമത്രയും നല്‍കിയ സഹായത്തിന് കുവൈത്തിനോട് നന്ദിയുണ്ട്. നല്ല അയല്‍പക്കവും സൗഹൃദവും എന്നതിലുപരി ഫിലിപ്പൈന്‍സില്‍നിന്നുള്ള സഹോദരീ സഹോദരന്മാരെ സ്വീകരിച്ച രാജ്യവുമായുള്ള ബന്ധം തകര്‍ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല.

അതേസമയം ഫിലിപ്പൈന്‍സുകാര്‍ക്കെതിരെ കുവൈത്തില്‍ സംഭവിക്കുന്നതിനോട് യോജിക്കാനുമാകില്ല. നിഷ്‌ക്രിയനായിരിക്കാനും കഴിയില്ല. ഫിലിപ്പൈന്‍സുകാരെ സ്വദേശത്ത് തിരിച്ചെത്തിക്കാന്‍ ആവശ്യമെങ്കില്‍ ബാങ്ക് കൊള്ളയടിക്കാന്‍ തയാറാണെന്നും ഒരു ഘട്ടത്തില്‍ പ്രസിഡന്റ് പറഞ്ഞു. തന്റെ മനസ്സില്‍ വെറുപ്പോ വൈരാഗ്യമോ ഇല്ല. ഫിലിപ്പൈന്‍സുകാരുടെ സാന്നിധ്യം അലോസരമാണെങ്കില്‍ അവരെ സ്വദേശത്തേക്കു വരാന്‍ അനുവദിക്കണമെന്നേ പറയുന്നുള്ളൂവെന്നും അദ്ദേഹം

Similar Articles

Comments

Advertismentspot_img

Most Popular