സഹപ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കാം… (നിങ്ങള്‍ക്ക് ഇന്ന് എങ്ങിനെ…..)

ജ്യോതിഷ സംബന്ധമായ സംശയങ്ങള്‍ക്ക് ബന്ധപ്പെടാം….(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കുടുംബാവൃദ്ധിയുണ്ടാകും, സഹോദരങ്ങളുമായി രമ്യതയില്‍ വര്‍ത്തിക്കും, സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) :ശത്രുക്കളെ പരാജയപ്പെടുത്തും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സന്താനങ്ങളില്‍ നിന്നും സന്തോഷകരമായ അനുഭവങ്ങളുണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം വര്‍ധിക്കും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും, ശത്രുക്കള്‍ ശക്തരാകും, സാമ്പത്തിക പ്രയാസം അനുഭവപ്പെടും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4):ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക ലാഭം, ബന്ധുഗുണം, സന്താനങ്ങള്‍ മുഖേന സന്തോഷനുഭവങ്ങള്‍.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2):ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും, ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4):അനാരോഗ്യം അനുഭവപ്പെടും, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, സാമ്പത്തിക കാര്യങ്ങളില്‍ നയപരമായ തീരുമാനമെടുക്കും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, സാമ്പത്തിക ലാഭമുണ്ടാകും, ജീവിതപങ്കാളിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം , ഉത്രാടം 1/4): അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും, കാര്യതടസങ്ങളെ മറികടക്കേണ്ടതായി വരും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): അവധിക്കാലം ആഘോഷിക്കും, സാമ്പത്തിക നേട്ടം, ദീര്‍ഘയാത്ര

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):ശത്രുക്കളെ തോല്‍പ്പിക്കും, സാമ്പത്തിക നേട്ടം, സന്തോഷനുഭവം.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സമൂഹത്തില്‍ ഉന്നത സ്ഥാനം, സാമ്പത്തിക ലാഭം, കാര്യവിജയം.

Similar Articles

Comments

Advertismentspot_img

Most Popular