ഹോട്ട് ലുക്കില്‍ വീണ്ടും തമന്ന!!! ചിത്രങ്ങള്‍ വൈറല്‍ കണാം

സോഷ്യല്‍ മീഡിയയിലെ നിറസാന്നിദ്ധ്യമാണ് തെന്നിന്ത്യയിലെ സൂപ്പര്‍നായിക തമന്ന. നടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. തമന്നയുടെ ചിത്രങ്ങള്‍ക്ക് ലൈക്കിന്റെയും കമന്റുകളുടെയും പ്രവാഹമായിരിക്കും. ഇത്തവണ ഇട്ട സൂപ്പര്‍ ഹോട്ട് ചിത്രവും തമന്നയെ നിരാശപ്പെടുത്തിയില്ല.

ഗ്ലാമര്‍ ലുക്കിലുള്ള നിരവധി ചിത്രങ്ങള്‍ ആരാധകര്‍ക്കായി തമന്ന പങ്കുവെച്ചു. ബാഹുബലിയിലെ പ്രകടനത്തിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തമന്നയെ തേടിയെത്തിയിരുന്നു. അവാര്‍ഡ് വാങ്ങാനായി നടി എത്തിയത് പുത്തന്‍ ട്രെന്‍ഡിലുള്ള വസ്ത്രം ധരിച്ചാണ്.

വിക്രം നായകനായെത്തിയ സ്‌കെച്ച് ആണ് തമന്ന അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നടി കേരളത്തിലും എത്തിയിരുന്നു. നന്ദമുറി കല്യാണ്‍ റാം നായകനാകുന്ന ‘നാ നുവ്വെ’ എന്ന ചിത്രമാണ് തമന്നയുടെ അടുത്ത ചിത്രം. ചിത്രത്തിലെ ഒരു ഗ്ലാമറസ് ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളിയായ പ്രശസ്ത സംഗീതജ്ഞന്‍ ശരത്താണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്.

SHARE