‘നിങ്ങള്‍ രണ്ടുപേരും അത്ഭുതമാണ് ‘; പറയുന്നത് ബാഹുബലി വില്ലന്‍

കൊച്ചി: പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളിള്‍ നിറഞ്ഞ സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം മഹാനടി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. മലയാളികളായ ഈ താരജോഡികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലിയിലെ വില്ലനായി അഭിനയിച്ച ബോളിവുഡ് നടന്‍ റാണ ദഗ്ഗുബതി.

‘യൂ ഗെയ്സ് ആര്‍ അമേസിങ്. മഹാനടിക്കായി കാത്തിരിക്കുന്നു’, എന്നാണ് ഇരുവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്ത് റാണ ഫേസ്ബുക്കില്‍ കുറിച്ചത്.ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് മഹാനടി ഒരുങ്ങുന്നത്.
ചിത്രത്തില്‍ ജമിനി ഗണേഷന്റെ വേഷത്തിലാണ് ദുല്‍ഖര്‍. കീര്‍ത്തി സുരേഷും സാമന്തയുമാണ് നായികമാര്‍. തമിഴിലും തെലുങ്കിലുമായി ചിത്രം റിലീസ് ചെയ്യും. ദുല്‍ഖര്‍ വ്യത്യസ്ത ലുക്കിലെത്തിയ ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഭിനേത്രി, പിന്നണിഗായിക, നര്‍ത്തകി, സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളില്‍ സാവിത്രി പ്രസിദ്ധിയാര്‍ജിച്ചിരുന്നു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷാചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular