കോഴിക്കോട് മദ്യം നല്‍കി വീട്ടമ്മയെ ആറു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്: വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കോഴിക്കോട് കൊടുവള്ളിയില്‍ ആറംഗ സംഘമാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്.

വീട്ടമ്മ സംഭവം പുറത്ത് പറഞ്ഞതോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പണി പൂര്‍ത്തിയാകാത്ത ആളൊഴിഞ്ഞ വീട്ടിലേക്ക് തന്നെ ക്ഷണിക്കുകയും തുടര്‍ന്ന് മദ്യം നല്‍കിയശേഷം ആറുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular