ഗര്‍ഭിണികള്‍ അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ പാരസെറ്റാമോള്‍ കഴിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സംഭവിക്കുന്നത്?

ചെറിയൊരു തുമ്മല്‍ വന്നാല്‍ ഉടന്‍ പാരസെറ്റമോള്‍ കഴിക്കുന്ന ശീലമുള്ളവരാണ് കൂടുതല്‍ പേരും. എന്നാല്‍ ചില ഘട്ടങ്ങളില്‍ പാരസെറ്റമോള്‍ അപകടകാരിയാകുമെന്നോര്‍ക്കുക. പ്രത്യേകിച്ചും ഗര്‍ഭിണികളില്‍. അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ ഈ ഗുളിക കഴിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു പുതിയ പഠനം തെളിയിക്കുന്നു. ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 132,738 അമ്മമാരിലും കുഞ്ഞുങ്ങളിലും നടത്തിയ പഠനത്തിനൊടുവിലാണ് പാരസെറ്റമോള്‍ വില്ലനാകുമെന്നു കണ്ടെത്തിയത്.
മൂന്നു വയസിനും 11 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഗര്‍ഭകാലയളവില്‍ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ ഓട്ടിസത്തിനുള്ള സാധ്യത മുപ്പതു ശതമാനം കൂടുതലാണെന്നു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഗഭര്‍ധാരണകാലത്തു ശരീര വേദനയ്ക്കും പനിയ്ക്കും സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഈ ഗുളിക കഴിക്കാവൂ എന്നും പറയുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് എപിഡമിയോളജി എന്ന എന്ന വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.

SHARE