രണം പിന്നെയും മാറ്റി, പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം രണം വിഷു റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷം റിലീസ് മാറ്റിയ ചിത്രം മേയ് 4ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് മേയ് 10ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

ഏറക്കുറെ പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച രണത്തിന്റെ തീം സോംഗും ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പ്രിഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംഗ് മെംബറാണ് പ്രഥ്വി. ദാമോദര്‍ എന്ന പ്രധാന കഥാപാത്രമായി റഹ്മാനും ചിത്രത്തിലുണ്ട്. നടന്ന സംഭവങ്ങള്‍ ചിത്രത്തിന് ആധാരമായിട്ടുണ്ട്. ഇഷ തല്‍വാറാണ് നായിക.

Similar Articles

Comments

Advertismentspot_img

Most Popular