ഇല്യാന ഗര്‍ഭിണിയോ? ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി

നന്‍പന്‍ എന്ന വിജയ് ചിര്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് നടി ഇല്യാന ഡി ക്രൂസ്. ചുരിങ്ങികാലം കൊണ്ട് നിരവധി ആരോപണങ്ങളെയും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവലത്തേത് ഇല്യാന ഗര്‍ഭിണി ആണെന്നതായിരിന്നു. മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ഗര്‍ഭധാരണത്തെക്കുറിച്ച് ഇല്യാന ഇതുവരെ പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ ഇന്നലെ ഇന്‍സ്‌ററഗ്രാമില്‍ നിന്നും താന്‍ ഗര്‍ഭിണിയാണെന്നുള്ള എല്ലാ പ്രചരണങ്ങളും നിഷേധിക്കുകയും ഗര്‍ഭിണിയല്ല എന്ന അടിക്കുറിപ്പോട് കൂടി ഒരു ചിത്രം പോസ്‌ററ് ചെയ്യുകയും ചെയ്തു. തന്റെ വ്യക്തിജീവിതത്തില്‍ വളരെയേറെ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ക്രിസ്മസ് കാലത്ത് ചുവന്ന നിറത്തിലുള്ള ഉടുപ്പ് ധരിച്ച ഒരു ചിത്രം പങ്കുവെച്ചപ്പോള്‍ താന്‍ വിവാഹിത ആകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു എന്നും ഇല്യാന പറഞ്ഞു.

തന്റെ ബന്ധത്തെക്കുറിച്ചും, അത് എങ്ങനെ തുടങ്ങിയെന്നും ഉള്ള കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും തനിക്ക് ഈ ബന്ധം വളരെ വിശുദ്ധമാണെന്ന് ഒരു ഗോസിപ്പ് കോളത്തിലിട്ട് ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇല്യാന പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ ഒരു ഭാഗമാണ് ഇത്, അതിനാല്‍ കൃത്യസമയത്ത് അത് വെളിപ്പെടുത്തും നടി വ്യക്തമാക്കി.

SHARE