കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭം, തീരപ്രദേശത്തുള്ളവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളാ തീരത്ത് നാളെ രാത്രി വരെ അതിശക്തമായ കടല്‍ക്ഷോഭം തുടരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ വരെയുണ്ടാകാം. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ 22ന് അഞ്ചര മുതല്‍ 23നു രാത്രി 11.30 വരെ കടലാക്രമണം ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പടിഞ്ഞാറന്‍ തീരത്തും തമിഴ്നാടിന്റെ തെക്കന്‍ തീരത്തും ലക്ഷദ്വീപിലും വ്യാപകമായി കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തീരപ്രദേശത്തുള്ളവരും മീന്‍ പിടിത്തക്കാരും ജാഗ്രത പാലിക്കണെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നാല് ദിവസമായി കടലാക്രമണം രൂക്ഷമായി തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular