എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു, ജനല്‍ പാളി തെറിച്ച് അടര്‍ന്നു: വീഡിയോ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു മൂന്നു പേര്‍ക്കു പരിക്ക്. അമൃത്സറില്‍നിന്നു ന്യൂഡല്‍ഹിയിലേക്കു പറന്ന എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈര്‍ വിമാനമാണ് ആകാശച്ചുഴിയില്‍ അകപ്പെട്ടു ശക്തമായി കുലുങ്ങിയത്. കുലുക്കത്തില്‍ വിമാനത്തിന്റെ ജനല്‍ പാളി അടര്‍ന്നു.

236 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. അമൃത്സറില്‍നിന്നു പറന്നുയര്‍ന്ന ഉടന്‍ വിമാനം 8000 അടി ഉയരത്തില്‍നിന്ന് 21,000 അടി ഉയരത്തിലേക്ക് ഉയര്‍ത്തവെയാണ് ഇളക്കം അനുഭവപ്പെട്ടു തുടങ്ങിയത്. വിമാനത്തിന്റെ ഇളക്കം 15 മിനിറ്റ് നീണ്ടുനിന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന ഒരു യാത്രക്കാരന്‍ കുലുക്കത്തിന്റെ സമയത്തു മുകളിലേക്ക് പൊങ്ങിപ്പോവുകയും തല മുകളിലെ കാബിനില്‍ ഇടിക്കുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാര്‍ക്കു ഡല്‍ഹി വിമാനത്താവളത്തില്‍ ചികിത്സ നല്‍കി.

ഇളക്കം അനുഭവപ്പെടുന്നതിനിടെ വിമാനത്തിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭയചകിതരായ യാത്രക്കാരെ ആശ്വസിപ്പിക്കാന്‍ എയര്‍ഹോസ്റ്റസ് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇതേവരെ ഇങ്ങനെയാരു സംഭവം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നു വിമാനത്തിന്റെ പൈലറ്റ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular