അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്.

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും .
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്. എന്ന വിവരണത്തോടെ പുറത്തു വന്നിരിക്കുന്ന പോസ്റ്റര്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്.്

നീരാളി എന്നത് ഒരു ത്രില്ലര്‍ ചിത്രമാണെന്നും ഇതില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ മുമ്പ് പുറത്തുവന്ന പ്രോമോയില്‍ പറഞ്ഞിരുന്നു. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ വെളിപ്പെടുത്തിയിരുന്നു.

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Similar Articles

Comments

Advertismentspot_img

Most Popular