മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്,പല മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച് അറിയാം: വെളിപ്പെടുത്തലുമായി രമ്യ നമ്പീശന്‍

കൊച്ചി: സിനിമയില്‍ കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുണ്ടെന്ന് തുറന്നു സമ്മതിച്ച് നടി രമ്യ നമ്പീശന്‍. പല നടിമാരും കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്ന സാഹചര്യത്തിലാണ് രമ്യ നമ്പീശന്റെ പ്രതികരണം.
കാസ്റ്റിംങ് കൗച്ച് സിനിമയിലുണ്ട്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ പലരും സിനിമയില്‍ നേരിട്ട മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച് പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ എനിക്കറിയാം.

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകള്‍ പുറത്ത് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുഭവിച്ച പ്രശ്നങ്ങള്‍ എന്നെ വിഷമിപ്പിക്കുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ താരങ്ങള്‍ മനസു കാണിക്കണം. ജനങ്ങള്‍ നമ്മള്‍ സംസാരിക്കുന്നത് കേള്‍ക്കും. എല്ലാ തൊഴില്‍ മേഖലകളിലും ഇതു പോലെയുള്ള പ്രശ്നങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular