നിലമ്പൂരില്‍ സീരിയല്‍ താരം തീകൊളുത്തി ജീവനൊടുക്കി

നിലമ്പൂര്‍: സീരിയല്‍ താരം സ്വയം തീകൊളുത്തി ജീവനൊടുക്കി. നിലമ്പൂര്‍ മുതീരികൂളിക്കൂന്ന് കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മേനയില്‍ കവിതയെയാണ് (37) മരിച്ചനിലയില്‍ കണ്ടെത്തിയത്.
കവിത സ്വയം പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പാലക്കാട് സ്വദേശി വിജേഷാണ് ഭര്‍ത്താവ്. മകള്‍ അഗ്ന.

SHARE