വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നന്ദിനി

വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നന്ദിനി. നന്ദിനിക്ക് പ്രായം 38 ആയെങ്കിലും ഇതുവരെയും വിവാഹിതയായിട്ടില്ല. എന്നാല്‍ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. ‘മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഓരാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. അയാളെ ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നായിരുന്നു അഭിമുഖത്തില്‍ നന്ദിനി പറഞ്ഞത്.
യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. സുഹൃത്തുക്കളില്‍ നിന്ന് വയനാടിനെക്കുറിച്ചും ഇടുക്കിയെക്കുറിച്ചും ഏറെ കേട്ടിട്ടുണ്ട്. അടുത്ത വരവിന് കേരളത്തില്‍ കാണേണ്ട സ്ഥലങ്ങളുടെ ഒരു വലിയ ലിസ്റ്റ് ഞാന്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്.

വലിയൊരു ഭക്ഷണപ്രിയയൊന്നുമല്ലെങ്കിലും കേരളത്തില്‍ വന്നാല്‍ പുട്ടും കടലയും കഴിക്കാതെ മടക്കമില്ല’- നന്ദിനി പറഞ്ഞു.

ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളിങ്ങി നന്ദിനി പെട്ടന്ന് സിനിമയില്‍ നിന്ന് അപ്രക്ഷമായി. പിന്നീട് സീരിലിലൂടെയും മറ്റും തിരിച്ചുവരവ് നടത്തി.
ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു.

ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴില്‍ 30 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

സിനിമയിലും സീരിയലിലും ആയി ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ് നന്ദിനി. അണിയറയില്‍ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ട്.

സിനിമയും മോഡലിങുമെല്ലാമായി പഴയ ജീവിതം തിരിച്ചു പിടിക്കാനുള്ള തിരക്കിലാണ് ത ാരം. മോഹന്‍ലാലിനൊപ്പം മലയാളത്തിലൊരു പരസ്യചിത്രവും ആസിഫ് അലിയുടെ ഒരു പുതിയ സിനിമയിലും രഞ്ജി പണിക്കര്‍ കഥയെഴുതി സുരേഷ് ഗോപി നായകനായെത്തുന്ന ലേലം 2 രണ്ടാം ഭാഗവുമെല്ലാമാണ് നന്ദിനിയുടെ പുതിയ പ്രൊജക്ടുകള്‍.

SHARE