അമിത് ഷായുടെ പങ്കെടുക്കുന്ന പരിപാടിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ തീ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഉത്തര്‍പ്രദേശ് റായ്ബറേലിയില്‍ അമിത് ഷായും,സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലിരിക്കേയാണ് നേരിയ തീ ഉയര്‍ന്നത്. മീഡിയ വിഭാഗത്തിന് സമീപം വൈദ്യൂതി ലൈനില്‍ സംഭവിച്ച ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ ഉണ്ടാകാന്‍ കാരണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡ്യ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സംഭവം.പുകയും തീപൊരിയും ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പരിപാടി താത്കാലികമായി നിര്‍ത്തിവെച്ചു.

SHARE